Friday, September 19, 2014

ഊർജ്ജകൈമാറ്റം



LESSON PLAN NO: 1


Name of the teacher : Saranya Viswan                                                                          Standard : IX
Name of the school : T.D.H.S Alappuzha                                                                     Division : D
Name of the subject : Biology                                                                                      Strength : 37/40
Name of the unit      : ആഹാരത്തിന്‍റെ  രാസമാറ്റങ്ങൾ                                          Date : 23-06-2014
Name of the lesson  : ഊർജ്ജകൈമാറ്റം                                                                       Duration : 45 min



Curricular statement:  Develop different dimensions of knowledge, process skills and attitude on energy flow through lecture, discussion, demonstration and evaluation by questioning and group discussion.


        Content analysis

                   New terms : സൂര്യൻ, സസ്യങ്ങൾ, ഊർജ്ജം, കർഷകൻ, സൂര്യപ്രകാശം, ആഹാരം,
                                          പ്രകാശസംശ്ലേഷണം, വളർച്ച



   Facts :

1.      സൂര്യപ്രകാശം ഉപയോഗിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നു
2.      ആഹാരത്തിനായ് ജന്തുക്കൾ സസ്യങ്ങളെ ആശ്രയിക്കുന്നു
3.      പ്രകാശസംസ്ലേഷണം വഴിയാണ‍് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത്
4.      സസ്യങ്ങൾ മുഖേന നിർമ്മിക്കുന്ന ആഹാരം ജന്തുക്കൾ ഊർജ്ജത്തിനുവേണ്ടി വിനിയോഗിക്കുന്നു
5.      നാം ഭക്ഷിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു
6.      അരിയിലടങ്ങിയിരിക്കുന്ന പോഷകഘടകം ധാന്യമാണ‍്
7.      പരിപ്പിലടങ്ങിയീരിക്കുന്ന പോഷകഘടകം പ്രോട്ടീനാണ‍്
8.      നെയ്യിൽ കൊഴുപ്പടങ്ങിയിരിക്കുന്നു
9.      മത്സ്യത്തിൽ പ്രോട്ടീനടങ്ങിയിരിക്കുന്നു
10.  പച്ചക്കറിയിൽ വിറ്റാമിനുകൾ കാണപ്പെടുന്നു
11.  പച്ചക്കറിയിൽ ധാതുലവണങ്ങൾ കാണപ്പെടുന്നു
12.  ജീവൽ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനാവശ്യമായ പദാർഥങ്ങളാണ‍് പോഷകങ്ങൾ

Concept
      
Major Concept :     ഭൂമിയിൽ ഊർജ്ജത്തിന്‍റെ ഉറവിടം സൂര്യനാണ‍്. സൂര്യനിൽ നിന്നും ഊർജ്ജം                 സസ്യങ്ങളിലേക്കും അവിടെനിന്ന് ജന്തുക്കളിലേക്കും കൈമാറ്റം ചെയ്യുന്നു. ഈ പ്രവർത്തനം ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനു കാരണമാകുന്നു.

Minor Concept :  (i) ജന്തുക്കൾ അവരുടെ ജീവൻ നിലനിർത്തുന്നതിന‍് സസ്യങ്ങളെ ആശ്രയിക്കുന്നു
                              (ii) ജന്തുക്കൾ അവരുടെ ഭക്ഷണം ഊർജ്ജം ലഭിക്കുന്നതിനുവേണ്ടി വിനിയോഗിക്കുന്നു
                               (iii) നാം കഴിക്കുന്ന ആഹാരത്തിൽ വിവിധ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു



     Learning outcome :
      Enable the pupil to develop,
(1)   Factual knowledge on the transfer of energy from the plant to the animals
a.       Recalling the new terms like photosynthesis, energy, plants, animals, nutrients, protein, fat, carbohydrate, vitamins and minerals.
b.      Recognizing the role of sun in photosynthesis
c.       Explaining the transfer of food from plant to animals
(2)   Conceptual knowledge about the transfer of energy from plants through
a.       Recalling the process of photosynthesis
b.      Recognizing the importance photosynthesis
c.       Explaining the process of transferring of energy from plants to animals
d.      Comparing the plants and animals based on the ability to prepare food
(3)    Procedural knowledge on energy flow through
a.       Recognizing  the importance of energy flow

(4)   Metacognitive  knowledge on energy flow through
a.       Recognizing  the nutrients in the food
b.      Analyzing the nutrients in the food
(5)   Scientific attitude towards the importance of nutrient containing  food



(6)   Different process skills like
a.       Observing the process of food transfer through food chain
b.      Communicating through group discussion

Prerequisite

             പ്രകൃതിയിലെ ഉത്പാദകർ ഹരിതസസ്യങ്ങളാണ‍്. മൃഗങ്ങൾ ഇവയെ ഭക്ഷണമാക്കുന്നതോടെ    ആഹാരത്തിലൂടെയുള്ള ഊർജ്ജകൈമാറ്റം തുടങ്ങുകയാണ‍്.

(1)   Flash card
1.      കർഷകന്‍റെന്‍റെയും, സസ്യത്തിന്‍റെയും അഭിപ്രായം കാണിക്കുന്ന ഫ്ലാഷ് കാർഡ്.

(2)   Activity card
1.      ആഹാരപദാർഥം, മുഖ്യപോഷകങ്ങൾ എന്നിങ്ങനെയെഴുതി തരംതിരിച്ച ആക്റ്റിവിറ്റി കാർഡ്.

(3)   വിവിധ പോഷകഘടകങ്ങൾ കാണിക്കുന്ന ചാർട്ട്.

Reference books

(1)   IX - )0 ക്ലാസ് ബയോളജി പുസ്തകം SCERT








Classroom interaction procedure
Actual pupil response
Introduction

          എല്ലാവരും ഭക്ഷണം കഴിച്ചിട്ടാണോ വന്നത് ? എന്തൊക്കെ ആഹാരമാണ‍് കഴിച്ചത് ? എന്തിനു വേണ്ടിയാണ‍് ഭക്ഷണം കഴിക്കുന്നത് ? സസ്യങ്ങൾ എങ്ങനെയാണ‍് ആഹാരം പാകം ചെയ്യുന്നത് ? ജന്തുക്കൾക്കെവിടെനിന്നാണ‍് ആഹാരം ലഭിക്കുന്നത് ?
Presentation
Activity – 1

        പുസ്തകത്തിലെ ചിത്രമടങ്ങിയ ഫ്ലാഷ് കാർഡ് കുട്ടികളെ കാണിക്കുന്നു. ചിത്രം നിരീക്ഷിക്കുവാൻ ആവശ്യപ്പെടുന്നു. വെയിലിനെപ്പറ്റി കർഷകനും സസ്യത്തിനും വ്യത്യസ്ത അഭിപ്രായം ഉണ്ടായത് എന്തുകൊണ്ടാവാം ? അവരവരുടെ അഭിപ്രായം സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക. ശേഷം ഓരോ ബഞ്ചിൽ നിന്നും ഒരാളെക്കൊണ്ട് വായിപ്പിക്കുന്നു.
Consolidation

            സസ്യങ്ങൾക്ക് സൂര്യപ്രകാശമുപയോഗിച്ച് ആഹാരം നിർമ്മിക്കാൻ കഴിയുന്നു. എന്നാൽ ജന്തുക്കൾക്ക് സ്വയം ആഹാരം നിർമ്മിക്കാനുള്ള കഴിവില്ല.

എല്ലാവരും ഭക്ഷണം കഴിച്ചിട്ടാണ‍് വന്നത്. സസ്യങ്ങളാണ‍് ആഹാരം നിർമ്മിക്കുന്നതെന്നും, സസ്യങ്ങളെ ആഹാരമാക്കുന്നതിലൂടെയാണ‍് ജന്തുക്കളിൽ പോഷണം ലഭ്യമാകുന്നതെന്നും കുട്ടികൾ പറഞ്ഞു.


സസ്യങ്ങൾ സൂര്യപ്രകാശമുപയോഗിച്ച് ആഹാരം നിർമ്മിക്കുന്നു. അതുകൊണ്ടുതന്നെ  സസ്യങ്ങൾക്ക് വെയില‍് പ്രിയങ്കരമായ് തോന്നി. എന്നാൽ മനുഷ്യന‍് ആഹാരം സ്വയം നിർമ്മിക്കാൻ കഴിയുകയില്ല. അദ്ധ്വാനിക്കുമ്പോൾ അവന‍് ഊർജ്ജം നഷ്ടമാവുന്നു. അതിനാൽ വെയില‍് അരോചകമായ് തോന്നി.








Activity – 2

         സസ്യങ്ങൾ പ്രകാശസംസ്ലേഷണം മുഖേന തയ്യാറാക്കുന്ന ഭക്ഷണം  ജന്തുക്കൾ എന്തിനൊക്കെവേണ്ടിയാണ‍് പ്രയോജനപ്പെടുത്തുന്നത്? ഒരു ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. കുട്ടികൾ ഓരോരുത്തരായ് അവരവരുടെ അഭിപ്രായം അറിയിക്കുന്നു. തുടർന്ന് അദ്ധ്യാപിക ക്രോഡീകരിക്കുന്നു.

Consolidation

         സസ്യങ്ങൾ നിർമ്മിക്കുന്ന ആഹാരം അവയുടെ ഊർജ്ജത്തിനുവേണ്ടി വിനിയോഗിക്കുന്നു. മാത്രമല്ല ശരീരവളർച്ചക്കും, വിവിധ കോശനിർമ്മാണ പ്രവർത്തന ങ്ങൾക്കും, രോഗപ്രതിരോധശേഷിയ്ക്കും വേണ്ടി വിനിയോഗിക്കുന്നു.

Activity – 3

         ഒരു സദ്യയുടെ ചിത്രം ഉപയോഗിച്ച് സ്ലൈഡ് പ്രസന്‍റെഷൻ നടത്തുന്നു. നിങ്ങളെന്താണിപ്പോൾ കണ്ടത് ? ഒരു സദ്യയിലെന്തെല്ലാം വിഭവങ്ങളുണ്ട് ? നാം കഴിക്കുന്ന ആഹാരത്തിൽ പോഷകഘടകങ്ങളുണ്ട് എന്നറിയാമോ ? എങ്കിൽ താഴെ പറയുന്ന ആഹാരപദാർഥങ്ങളിലെ  പോഷകഘടകങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്താനൊന്ന് ശ്രമിച്ചുനോക്കു. ടീച്ചർ കുട്ടികൾക്ക് ആഹാരപദാർഥം, മുഖ്യപോഷകഘടകങ്ങൾ എന്നിങ്ങനെയെഴുതി തരംതിരിച്ച നൽകുന്നു.



സസ്യങ്ങൾ പ്രകാശസംസ്ലേഷണത്തിലൂടെ നിർമ്മിക്കുന്ന ആഹാരം ജിവികൾ ഭക്ഷിക്കുന്നു. അത് അവർ ഊർജ്ജോൽപ്പാദ നത്തിനുപയോഗിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും, ശരീരവളർച്ചയ്ക്കും ആഹാരം ആവശ്യമാണെന്ന് കുട്ടികൾ പറഞ്ഞു.





കുട്ടികൾ സ്ലൈഡ് നിരീക്ഷിക്കുന്നു. ചിത്രം സദ്യയുടേതാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. നാം കഴിക്കുന്ന ആഹാരത്തിൽ പോഷകഘടകങ്ങളുണ്ടെന്നും, നൽകിയ ആക്ടിവിറ്റി കാർഡ് ശരിയായി പൂർത്തിയാക്കുകയും ചെയ്തു.











ഓരോ ആഹാരപദാർഥത്തിലുമടങ്ങിയ പോഷകഘടകങ്ങളെ ചേരുംപടി ചേർക്കാൻ ടീച്ചർ ആവശ്യപ്പെടുന്നു.
ആഹാരപദാർഥം
മുഖ്യ പോഷകഘടകങ്ങൾ
ചോറ‍്
മാംസ്യം
പരിപ്പുകറി
കൊഴുപ്പ്
നെയ്യ്
വിറ്റാമിൻ, ധാതുലവണങ്ങൾ
മീൻകറി
ധാന്യകം
അവിയൽ
മാംസ്യം


Consolidation

             ഒരു സദ്യയുടെ പല വിഭവങ്ങളിലായി അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമിൻ, ധാതുലവനങ്ങൾ മുതലായ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു.










ആഹാരപദാർഥം
മുഖ്യ പോഷകഘടകങ്ങൾ
ചോറ‍്
ധാന്യകം
പരിപ്പുകറി
മാംസ്യം
നെയ്യ്
കൊഴുപ്പ്
മീൻകറി
മാംസ്യം
അവിയൽ
വിറ്റാമിൻ, ധാതുലവണങ്ങൾ

Activity – 4

     ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെ ശരീരം എങ്ങെനെയാണ‍് വ്യത്യസ്ത ആവശ്യങ്ങൾ ക്കായി പ്രയോജനപ്പെടുത്തുന്നത് ? നമുക്ക് നോക്കാം.
      എന്താണ‍് ഭക്ഷണം ? ഒരു ഭക്ഷണം ഭക്ഷണമായി തീരണമെങ്കിൽ പ്രധാനമായും അടങ്ങിയിരിക്കേണ്ട ഘടകങ്ങളെന്തൊക്കെയാണ‍് ? ഓരോ ഗ്രൂപ്പിനോടും എഴുതുവാൻ പറയുന്നു. ശേഷം ഓരോരുത്തരേയും കൊണ്ട് വായിപ്പിക്കുന്നു. ശേഷം പ്രധാന പോഷകഘടകങ്ങളടങ്ങിയ ചാർട്ട് കാണിക്കുന്നു.

ഭക്ഷണത്തിലെ പോഷകഘടകങ്ങൾ
1.       ധാന്യകം
2.       മാസ്യം
3.       കൊഴുപ്പ്
4.       വിറ്റാമിൻ
5.       ധാതുക്കൾ
6.      ജലം

ഒരു കുട്ടിയെ മുന്നോട്ട് വിളിച്ച് വായിപ്പിക്കുന്നു.

Consolidation

          ജീവൽ പ്രവർത്തനങ്ങൾ സുഗമമായി നടക്കു ന്നതിനാവശ്യമായ പോഷകങ്ങൾ അടങ്ങിയ പദാർ ഥങ്ങളെയാണ‍് നാം ഭക്ഷണമായി കണക്കാക്കുന്നത്.












പോഷകങ്ങളടങ്ങിയ പദാർഥങ്ങളാണ‍് ഭക്ഷണമെന്നും, ഭക്ഷിക്കുന്ന വസ്തുക്കളാണ‍് ഭക്ഷണമെന്നും പല അഭിപ്രായം പറയുന്നു. ഭക്ഷണത്തിൽ പ്രധാനമായും ധാന്യകം, മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ജലം എന്നിവ അടങ്ങിയിരിക്കുന്നു എന്ന് കുട്ടികൾ പറയുന്നു. ശേഷം ഒരു കുട്ടി മുന്നോട്ട് വന്ന് ചാർട്ട് വായിക്കുന്നു.

Conclusion

         ജീവിതത്തിൽ ഭക്ഷണത്തിന്‍റെന്‍റെ പ്രാധാന്യവും അതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെയും കുറിച്ച് ചർച്ചചെയ്ത് ക്രോഡീകരിക്കുവാൻ ടീച്ചർ ആവശ്യപ്പെടുന്നു.


Review questions
(1)   പ്രകൃതിയിലെ നിർമ്മാതാക്കൾ ആര‍് ?
(2)   പ്രകൃതിയിലെ ഊർജ്ജത്തിന്‍റെ സ്രോതസ്സ് ആരാണ‍് ?
(3)   ജന്തുക്കളിലേക്ക് ആഹാരമെത്തിച്ചേരുന്നതെങ്ങനെയാണ‍് ?
(4)   ജന്തുക്കൾ എന്തിനൊക്കെവേണ്ടിയാണ‍് ആഹാരം വിനിയോഗിക്കുന്നത് ?
(5)   എന്താണ‍് ഭക്ഷണം ?
(6)   ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളേതൊക്കെയാണ‍് ?
Follow up activity
സസ്യങ്ങളിൽ നിന്നും ജന്തുക്കളിലേക്കുള്ള ആഹാര സംവഹനവും, ഭക്ഷണത്തിലെ പോഷകങ്ങളേയും കുറിച്ച് കുറിപ്പു തയ്യാറാക്കുക ?

No comments:

Post a Comment